Breaking News

കാൽ പാടുകൾ കണ്ടെത്തി; മുളിയാർ, ദേലംപാടി, കാറഡുക്ക പുലിപ്പേടിയിൽ നാടുകളും നാട്ടുകാരും


ബോവിക്കാനം : മുളിയാർ, ദേലംപാടി, കാറഡുക്ക പഞ്ചായത്തുകളിൽ പുലിയെ കണ്ട് തുടങ്ങിയതോടെ നാട് വീണ്ടും പുലിപ്പേടിയിൽ. കഴിഞ്ഞ ദിവസം മുളിയാർ പാണൂർ തോട്ടത്തുമൂലയിൽ പുലർച്ചെ മൂന്നരയ്ക്ക് വീടിന്റെ മുൻവശത്തുണ്ടായിരുന്ന വളർത്തുനായയെ പുലി പിടിച്ചതോടെ ഭീതി ഇരട്ടിച്ചു.
പാണൂരിൽ തന്നെ മൂന്നാഴ്ച മുമ്പ്‌ നായയെ പെട്ടന്ന് കാണാതായിരുന്നു. പാണൂർ പന്നപ്പലത്ത് രണ്ടാഴ്ച മുമ്പ്‌ മുള്ളൻപന്നിയെ മരത്തിന്റെ മുകളിൽ പകുതി ഭക്ഷിച്ച രീതിയിലും കണ്ടിരുന്നു. ഇരിയണ്ണി ബേപ്പ്, കുട്ടിയാനം പ്രദേശത്ത് വളർത്തുനായകളെ സ്ഥിരമായി കാണാതായിരുന്നു.

പാണ്ടിയിൽ പുലി വീണത്‌ തെളിവായി

പാണ്ടിയിൽ പുലി കെണിയിൽ വീണ ചത്ത ശേഷം മാത്രമാണ് ഈ വനമേഖലയിൽ പുലി സാന്നിധ്യം ഉണ്ടെന്ന് വനംവകുപ്പ് സമ്മതിച്ചത്. അത് വരെ ഫിഷിങ് ക്യാറ്റ് എന്നായിരുന്നു വാദം. പാണ്ടി സംഭവത്തിന് ശേഷം ഇരിയണ്ണിയിൽ നിരീക്ഷണ ക്യാമറ വെച്ച് പുലി സാന്നിധ്യം ഔദ്യോഗികമായി ഉറപ്പിച്ചു. നടപടികൾക്ക് ശേഷം വയനാട്ടിൽ നിന്ന് കൂടും എത്തിച്ചു. എന്നാൽ പുലി കുടുങ്ങിയില്ല. ദിവസങ്ങൾക്ക് ശേഷം കാനത്തൂർ മൂടയംവീട് പ്രദേശത്ത് പുലിയുടെ ശല്യം തുടങ്ങി. ഇവിടെയും നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ഇരിയണ്ണിയിൽ നിന്ന് കൂട് കാനത്തൂരിലേക്ക് മാറ്റാൻ ആലോചിക്കുന്നതിനിടയിലാണ് പാണൂരിൽ പുലിയിറങ്ങിയത്. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴിയിലും പുലി ഇറങ്ങിയിട്ടുണ്ട്


No comments