Breaking News

കിനാനൂർ - കരിന്തളം പഞ്ചായത്ത് വയോജന ശില്പശാല കോയിത്തട്ട സിഡിഎസ് ഹാളിൽ പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്‌തു


കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്ത് വയോജന ശില്പശാല കോയിത്തട്ട കുടുംബശ്രി സി ഡി എസ് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു. എം.മനോ ഹരൻ പണിക്കർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി ഇ ഒ കെ ബി. മഥനമോ ഹൻ ക്ലാസ്സെടുത്തു വൈസ് പ്രസിഡണ്ട് പി.ഗാന്ത സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ ഷൈ ജമ്മ ബെന്നി ആ സുത്രണ സമിതി വൈസ് ചെയർമാൻ പാറക്കോൽ രാജൻ എന്നിവർ സംസാരിച്ചു ഐ സി ഡി എസ് സൂപ്പർവൈസർ നീ തു കെ ബാലൻ സ്വാഗതവും വയോജന സമിതി പഞ്ചായത്ത് സെക്രട്ടറി എ. അപ്പു നന്ദിയും പറഞ്ഞു വാർഡ് തല വയോജന സംഗമങ്ങൾ നവമ്പർ ഡിസമ്പർ മാസങ്ങളിൽ നടക്കും' പഞ്ചായത്ത് വയോജന സംഗമം ജനു പരി11.12 തീയതി കളിൽ ചായ്യോത്ത് നടക്കും '

No comments