Breaking News

പരിശോധനക്കെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം ; ലാബ് ഉടമ റിമാഡിൽ


നീലേശ്വരം : പരിശോധനക്കെത്തിയ പത്താം ക്ലാസുകാരിയെ ലാബിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമം. ലാബ് ഉടമയെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു. കോൺവെന്റ് ജങ്ഷനിലെ ശ്രീകാന്ത് ലാബിൽ പരിശോധനക്കെ ത്തിയ പെൺകുട്ടിയെയാക് മാനഭംഗപ്പെടുത്താൻ ശ്രമമുണ്ടായത്. ലാബ് ഉടമ കെ.ശ്രീകാന്തിനെയാണ് 45 നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പെൺകുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറഞ്ഞശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ ഹോസ്ദുർഗ് കോടതിയാണ് റിമാൻഡ് ചെയ്തത്.

No comments