കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവ് പിടിയിൽ
പയ്യന്നൂർ പെരിങ്ങോം മടക്കാംപൊയിലെ എം വി സുഭാഷിനെയാണ് 25.07 കിലോഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തത്. തളിപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.ഇയാൾ സഞ്ചരിച്ചിരുന്ന ഹോണ്ട സി ആർ വി കാർ കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ പ്ലാറ്റ്ഫോമിന് അടിയിലായി നിർമ്മിച്ച രഹസ്യ അറയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ കെ.കെ.രാജേന്ദ്രൻ, പി വി ശ്രീനിവാസൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കൃഷ്ണൻ .കെ.കെ. സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്.ടി.വി, വിനോദ്. കെ, സനേഷ്.പി വി, സൂരജ്.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ.സി.വി എന്നിവർ പരിശോധനയിൽ പങ്കെടുത്തു
No comments