Breaking News

മികച്ച കോളേജ് മാഗസിനുകൾക്കുള്ള അവാർഡിന് കേരള മീഡിയ അക്കാദമി എൻട്രികൾ ക്ഷണിച്ചു


കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള അവാര്‍ഡിന് കേരള മീഡിയ അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. 2023-2024 അദ്ധ്യയനവര്‍ഷത്തില്‍ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിന്‍. ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000 രൂപയും 10,000 രൂപയും ട്രോഫിയും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാഗസിന്റെ അഞ്ചുകോപ്പികള്‍ സഹിതം പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ അടങ്ങിയ അപേക്ഷ 2024 ഡിസംബര്‍ 20നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 (ഫോണ്‍: 0484-2422068, 0471-2726275) എന്ന വിലാസത്തില്‍ അയക്കുക.

No comments