Breaking News

'മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ല'; നിലപാടുമായി സമസ്ത മുഖപത്രം സുപ്രഭാതം



കോഴിക്കോട്: മുനമ്പം ഭൂമി വഖഫ് ഭൂമി തന്നെയാണെന്നും സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്നും സമസ്ത മുഖപത്രമായ സുപ്രഭാതം. ഇക്കാര്യത്തിൽ ഭൂമി വിട്ടു നൽകി സമവായമാകാമെന്ന മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളുടെ നിലപാടിനെ തള്ളുകയാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനം. ഇകെ സുന്നി മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയൽ പേജിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വഖഫ് ഭൂമി രാഷ്ട്രീയ സമവായത്തിനനുസരിച്ച് വിട്ടുകൊടുക്കാനുള്ളതല്ല. മുനമ്പം ഭൂമി കാര്യത്തിൽ മുസ്ലിം സംഘടനകളുടെ ഏകോപനസമിതി എടുത്ത തീരുമാനം ആശങ്ക ഉണ്ടാക്കുന്നതാണ്. ആരെയും തൃപ്തിപ്പെടുത്താൻ അങ്ങനെ ഭൂമി വിട്ടുകൊടുക്കാൻ ആകില്ല. രാഷ്ട്രീയപാർട്ടികൾ അല്ല, മത പണ്ഡിതരാണ് ഇതിൽ അഭിപ്രായം പറയേണ്ടത്- തുടങ്ങിയ കാര്യങ്ങളാണ് ലേഖനത്തിൽ ഉള്ളത്. ഭൂമി കാര്യത്തിൽ ഫാറൂഖ് കോളേജിൻ്റെ നിലപാടിനെയും ലേഖനം വിമർശിക്കുന്നു. മറ്റു മുസ്ലിം സംഘടനകൾ സ്വീകരിച്ച നിലപാടിന് കടക വിരുദ്ധമാണ് സമസ്ത മുഖപ്രസംഗത്തിലെ ഈ ലേഖനം.

No comments