Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2023 - 24 ട്രൈബൽ ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു


പട്ടികവർഗ്ഗ മേഖലയിലെ ആതുര സേവന രംഗത്ത് സമഗ്ര ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പൊടുത്തി വാങ്ങിയ ആംബുലൻസിന്റെ  ഫ്ലാഗ് ഓഫ് കർമ്മം നമ്പർ 15ന് രാവിലെ 9 30 ന് പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ വച്ചു  നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ എംഎൽഎ  എം രാജഗോപാലൻ നിർവഹിച്ചു. ചടങ്ങിന്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത്  അംഗങ്ങൾ, ഉദ്യോഗസ്ഥർ, എന്നിവർ     പങ്കെടുത്ത ചടങ്ങിന്  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ,  ബളാൽ  ഗ്രാമപഞ്ചായത്ത്  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി, കോടോ o ബേളൂർ  ഗ്രാമപഞ്ചായത്ത്  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ      ജയശ്രീ, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അബ്ദുൽസലാം. എം ( കെ എ എസ്  ), പൂടകല്ല് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ സുകു. സി  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന്  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഹാസ് സി എം സ്വാഗതവും  ജനറൽ എക്സ്റ്റൻഷൻ ഓഫീസർ  ജയരാജൻ പി കെ നന്ദിയും പറഞ്ഞു

No comments