പൂടംങ്കല്ല് - പാണത്തൂർ റോഡ് എത്രയും പെട്ടെന്ന് പണി പൂർത്തീകരിക്കുക ; കോടോം ബേളൂർ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി
ഒടയംചാൽ : കോടോം ബേളൂർ പഞ്ചായത്ത് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഒടയംചാലിൽ വച്ച് ചേർന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് മുമ്പ് ചേർന്ന യോഗത്തിന് മണ്ഡലം യുഡിഎഫ് ചെയർമാൻ മുസ്തഫ തായന്നൂർ അധ്യക്ഷത വഹിച്ചു. യോഗം കാഞ്ഞങ്ങാട് നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പ്രിൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ലൈസൻ കമ്മിറ്റിയംഗം കുക്കൾ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കൺവീനർ സി വി ഭാവനൻ ആനുകാലിക രാഷ്ട്രീയ വിഷയം അവതരിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് മാരായ മാണിയൂർ ബാലകൃഷ്ണൻ വി ബാലകൃഷ്ണൻ ബ്ലോക്ക് പ്രസിഡണ്ട് മധുസുധനൻ ബളൂർ മണ്ഡലം കൺവീനർ സജി പ്ലാച്ചേരിപ്പുറത്ത് പി വി മുരളീധരൻ നായർ ഫറൂക്ക് ഫിലിപ്പ് ചാരാത്ത് അബ്ദുൽ റഹ്മാൻ സോമി മാത്യു അനിത രാമകൃഷ്ണൻ ആൻസി ജോസഫ് വിനോദ് ചുള്ളിക്കര വിനോദ് നായിക്കയം എന്നിവർ പ്രസംഗിച്ചു
No comments