ജില്ലാ ക്ഷീര സംഗമം കാലിച്ചാമരത്ത് സംഘാടകസമിതി രൂപീകരിച്ചു
.കരിന്തളം: കാസർഗോഡ് ജില്ലാ ക്ഷീര സംഗമം ഡിസംബർ 13, 14 തീയ്യതികളിൽ കാലിച്ചാമരത്ത് നടത്തും. സംഘാടക സമിതി രൂപീകരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉൽഘാടനം ചെയ്തു . കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് കിനാനൂർ - കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത . ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ കെ. ഉഷാദേവി., ആർ രശ്മി അസിസ്റ്റന്റ് ഡയറക്ടർ സി ജോൺ കുന്നത്ത്. ഫെഡറേഷൻ ഡയറക്ടർ പി.പി.നാരായണൻ സി.എച്ച്. അബ്ദുൾ നാസർ കെ.വി. അജിത് കുമാർ.കെ.വി.ബാബു ഉമേശൻ വേളൂർ . മനോജ് തോമസ് . ഷോ ബി ജോസഫ്, കെ.വി.കൃഷ്ണൻ പി.വി. മനോജ് കുമാർ . പി.എം രാജൻ. ടി.വി. അശോകൻ എന്നിവർ സംസാരിച്ചു ക്വാളിറ്റികൺട്രോളർ ഓഫിസർ കെ കല്യാണി നായർ സ്വാഗതവും പരപ്പ ക്ഷീര വികസന ഓഫിസർ കെ ഉഷ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.വി. അശോകൻ (ചെയർമാൻ) കെ. ഉഷാദേവി ക്രൺവീനർ).
No comments