ചുള്ളി ഫാം ക്ലബും, കൃഷി വകുപ്പും പരപ്പ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളും സംയുക്തമായി ഏകദിന കാർഷിക സെമിനാർ നടത്തി
വെള്ളരിക്കുണ്ട് : ചുള്ളി ഫാം ക്ല ബും, കൃഷി വകുപ്പും പരപ്പ ബ്ലോക്കിലെ വിവിധ പഞ്ചാ യത്തുകളും സംയുക്തമായി ഏകദിന കാർഷിക സെമിനാർ നടത്തി. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻ അധ്യക്ഷം വഹിച്ചു.പി.സി. ബിനോയ് ,ആഡ്രൂസ് വട്ടക്കുന്നേൽ, വെസ്റ്റ് എളേരി കൃഷി ഓഫീസർ വി.വി.രാജീവൻ പ്രസംഗിച്ചു.
ആഗോള താപനത്തിന്റെ ഭാഗമായി സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനംമൂലം കാർഷികവിളകളെ പ്രത്യേകിച്ച് കവുങ്ങിനെ ബാധിച്ചിരിക്കുന്ന അസുഖങ്ങളെ എങ്ങനെ പ്രതിരോധിക്കാം, ഇതിനനുസൃതമായി കൃഷിരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ, വളപ്രയോഗം എന്നിവയെകുറിച്ച് കർഷകരെ പഠിപ്പിക്കുന്നതിനായാണ് സെമിനാർ സംഘടിപ്പിച്ചത്
ഈ വിഷയത്തിൽ ഗവേഷണം നടത്തിയ കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞൻമാരായ ഡോ. ശീകുമാർ, ഡോ.സജീഷ് എന്നിവർ ക്ലാസുകളൾക്ക് നേതൃത്വം നൽകി. നിരവധി കർഷകർ ക്ലാസ്സിൽ പങ്കെടുത്തു.
No comments