മാലിന്യമുക്ത നവകേരളം ; കാസറഗോഡ് ജില്ലാ ഹോമിയോപ്പതി വകുപ്പ് നേതൃത്വത്തിൽ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് :മാലിന്യമുക്തനവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങളും ഹരിതസ്ഥാപനങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തിനായി കാസറഗോഡ് ജില്ലാ ഹോമിയോപ്പതി വകുപ്പ് നേതൃത്വത്തിൽ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ വെച്ചു നടന്ന പരിശീലനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഷ്മ എ കെ ഉദ്ഘാടനം ചെയ്തു. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് ജില്ലാ കോഡിനേറ്റർ മിഥുൻ കൃഷ്ണൻ, നീലേശ്വരം നഗരസഭ ക്ലീൻ സിറ്റി മാനേജർ പ്രകാശൻ എ കെ എന്നിവർ ക്ലാസെടുത്തു. ഡോ. സി എസ് സുമേഷ് സ്വാഗതം പറഞ്ഞു.
No comments