ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; ഒരാളെ കാസർഗോഡ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു
കാസർകോട്: കാസർകോടിനും കോട്ടിക്കുളത്തിനും ഇടയിൽ ഇന്ന് പുലർച്ചെ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
പത്തനംതിട്ട, എഴംകുളം, അറക്കലിക്കൽ ബേബിവില്ല യിലെ അഖിൽ ജോൺ (21) വിനെയാണ് കാസർകോട് റെയിൽവെ പോലീസും ആർ.പി.എഫും ചേർന്ന് അറസ്റ്റു ചെയ്തത്. ഇയാളുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ഇന്ന് പുലർച്ചെ 1.20 മണി യോടെ അമൃത്സർ-കൊച്ചുവേളി എക്സ്പ്രസ് അട്ടിമറിക്കാനാ ണ് ശ്രമം ഉണ്ടായത്. കളനാട് റെയിൽവെ സ്റ്റേഷനു സമീപത്ത് ട്രാക്കിൽ കല്ലു കയറ്റി വച്ചാണ് അട്ടിമറിക്ക് ശ്രമിച്ചത്. ട്രെയിൻ കടന്നു പോയപ്പോൾ കല്ലുകൾ ചിതറിത്തെറിച്ചു. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. നവംബർ എട്ടിന് ബേക്കൽ, പൂച്ചക്കാട്ട് വച്ച് വന്ദേ ഭാര ത് എക്സ്പ്രസിനു കല്ലെറിഞ്ഞ കേസിൽ 17 കാരനെ പൊ ലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആർ.പി.എഫ് ഇൻസ്പെക്ടർ അക്ബർ അലി, എസ്.ഐ കതിരേഷ് ബാബു, എസ്.ഐ എ.പി ദീപക്ക്, എസ്.എച്ച്.ഒ റെജികുമാർ, എസ്.ഐ പ്രകാ ശൻ എൻ.വി, ആർ.പി.എഫ് എ.എസ്.ഐമാരായ ഷിജു, വി നോജ്, അജിത് കുമാർ, സിപിഒ ശ്രീരാജ്, സിപിഒ രാകേഷ്, ജി.ആർ.പി സി.പി.ഒ ജ്യോതിഷ് എന്നിവർ അടങ്ങുന്ന പ്ര ത്യേക സംഘമാണ് അന്വേഷിച്ചു പ്രതികളെ കണ്ടെത്തിയത്.
No comments