പരപ്പ ബസ്സ്റ്റാൻഡ് നിർമ്മാണം ആരംഭിക്കണം ; മൈത്രി പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം
പരപ്പ : പരപ്പ ബസ് സ്റ്റാൻഡിനായി കണ്ടെത്തിയ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ ഉടൻ നടത്തണമെന്ന് മൈത്രി പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം പഞ്ചായത്ത് അധികൃതയോടെ ആവശ്യപ്പെട്ടു.
2500 കുട്ടികൾ പഠിക്കുന്ന പഴയ സ്കൂൾ കെട്ടിടം പൊളിച്ചിട്ട് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചിട്ടും നിർമാണം തുടങ്ങാത്ത സാഹചര്യത്തിൽ സ്കൂൾ നിർമാണം എത്രയും പെട്ടന്ന് പൂർത്തീകരിക്കണമെന്ന് മൈത്രി പുരുഷ സ്വയം സഹായ സംഘത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം അധികൃതർക്കു നിവേദനം കൊടുക്കാൻ തീരുമാനിച്ചു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് : അശോകൻ കെ വി
വൈസ് പ്രസിഡന്റ് : പത്മനാഭൻ
സെക്രട്ടറി : നാപ്പർ എ പി
ജോയിൻ സെക്രട്ടറി : സുനിൽ കുമാർ പി ആർ , ടോമി
രക്ഷാധികാരി : ജോയി കെ പി , തോമസ് ടി എം
No comments