വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മങ്കയം ഗാന്ധിഭവൻ ലവ് ആൻഡ് കെയർ ഹോമിൽ മെഡിക്കൽ ക്യാമ്പ് നടത്തി
വെള്ളരിക്കുണ്ട് : ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വയോജന ആരോഗ്യ പരിരക്ഷയുടെ ഭാഗമായി മങ്കയം ഗാന്ധിഭവൻ ലവ് ആൻഡ് കെയർ ഹോമിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു. ബളാൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബിനു കെ ആർ , സന്ധ്യ ശിവൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, ഷാജൻ പൈങ്ങോട്ട്, ഗാന്ധി ഭവൻ കോർഡിനേറ്റർ റോബിൻ എന്നിവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോ വി ഷിനിൽ ക്യാമ്പിന് നേതൃത്വം നൽകി.
No comments