Breaking News

തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ


തളിപ്പറമ്പിൽ നഴ്സിംഗ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയ ആണ് മരിച്ചത്. ശുചിമുറിയിലാണ് ആൻമരിയയെ മരിച്ച നിലയിൽ
തളിപ്പറമ്പ് ലൂർദ് നഴ്സിംഗ് കോളേജിലെ നാലാം വർഷ ഫിസിയോ തെറാപ്പി വിദ്യാർഥിനിയാണ്. ചിറവക്കിലുള്ള കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു.
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്
കണ്ണൂരിലും സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത്

No comments