Breaking News

വിവരങ്ങൾ കൃത്യമായി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ; സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ




കാസർകോട് : ‌നിയമാനുസരണം ലഭ്യമാക്കേണ്ട വിവരങ്ങൾ കൃത്യമായി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു.
കലക്ടറേറ്റിൽ നടത്തിയ തെളിവെടുപ്പിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഓഫീസുകളിലും വിവരാവകാശ നിയമം നിലവിൽ വന്നതിനുശേഷം 120 ദിവസത്തിനുള്ളിൽ സൂക്ഷിച്ചുവയ്‌ക്കേണ്ട രേഖകളെക്കുറിച്ച് വിവരാവകാശ നിയമത്തിലെ 4(1) ൽ പ്രതിപാദിച്ചിട്ടുള്ളതായും അത് പല ഓഫീസുകളിലും നടപ്പിലാക്കുന്നില്ലെന്നും കമീഷണർ പറഞ്ഞു.
നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സുപ്രീംകോടതി ഉത്തരവ് പ്രകാരം കമീഷനെ ചുമതല പെടുത്തിയിട്ടുണ്ട്. തെളിവെടുപ്പിൽ 11 ഓളം കേസുകൾ തീർപ്പാക്കി.


No comments