സയ്യിദ് മുഷ്താഖലി ടൂർണമെന്റ്: കേരള ടീമിൽ കാസർഗോഡ് സ്വദേശി അസ്ഹറുദ്ദീനും
കാസർകോട് : സയ്യിദ് മുഷ്താഖലി ടി-20 ക്രിക്കറ്റ് ടൂർണമെന്റിലേക്കുള്ള കേരള സീനിയർ ടീമിൽ തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ ഇടം നേടി. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മേനായ മുഹമ്മദ് അസ്ഹറുദ്ദീൻ ഒൻപതാം തവണയാണ് സയ്യിദ് മുസ്താഖലി ടി-20 ക്രിക്കറ്റ് ടൂർണമെന്റിലേക്കുള്ള കേരളടീമിൽ ഇടംനേടുന്നത്. സഞ്ജു സാംസണാണ് ടീമിനെ നയിക്കുന്നത്. 23 മുതൽ ഡിസംബർ മൂന്നുവരെ ഹൈദരാബാദിലാണ് ടൂർണമെന്റ് നടക്കുന്നത്
No comments