കെമിസ്ട്രിയിൽ പി എച്ച് ഡി ലഭിച്ച മാലോത്തെ എൽ. കെ. നിഷാനയെ നാട് ഉപഹാരം നൽകി ആദരിച്ചു
മാലോം : കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ പി എച്ച് ഡി ലഭിച്ച മാലോത്തെ എൽ. കെ. നിഷാനയെ നാട് ഉപഹാരം നൽകി ആദരിച്ചു .ബളാൽ പഞ്ചായത്ത് , കേരളവ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റ് , വനിതാവിംഗ് , കുടുബശ്രീ യൂണിറ്റ് എന്നിവർ ചേർന്നാണ് നിഷാനയ്ക്ക് ആദരവ് സംഘടിപ്പിച്ചത്. മാലോം സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം , അലക്സ് നെടിയകാല , ജെസി ടോമി, ശ്രീജ രാമചന്ദ്രൻ മാർട്ടിൻ ജോർജ്ജ് , ജിജി ആന്റെണി , ഷിമി ആന്റണി , സുനിത മോഹനൻ തുടങ്ങിയവർ സംസാരിച്ചു
No comments