കടമുറി വാടകയ്ക്ക് ജി എസ് ടി ഏർപ്പെടുത്താനുള്ള കേന്ദ്ര ഗവൺമെന്റ് നീക്കം ; പരപ്പയിലെ വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
വെള്ളരിക്കുണ്ട് : ചെറുകിട വ്യാപാര മേഖലയെ തകർക്കാൻ പോകുന്ന കടമുറി വാടകയ്ക്ക് ജി എസ് ടി ഏർപ്പെടുത്താനുള്ള കേന്ദ്ര ഗവൺമെന്റിന്റെ കരിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പരപ്പയിലെ വ്യാപാരികൾ ടൗണിൽ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം യൂനിറ്റ് പ്രസിഡന്റ് വിജയൻ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ടി. അനാമയൻ , വി നാരായണൻ,സി എച്ച് കുഞ്ഞബ്ദുള്ള, സുധീഷ് എ , തുടങ്ങിയവർ സംസാരിച്ചു.
No comments