ചിറ്റാരിക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം ; വെള്ളരിക്കുണ്ടും പരപ്പയും മുന്നിൽ.. യു. പി. വിഭാഗത്തിൽ കോട്ടമലയും ചിറ്റാരിക്കാലും ഒപ്പത്തിനൊപ്പം..
വെള്ളരിക്കുണ്ട് : സെന്റ് ജുഡ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചിറ്റാരിക്കൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 111 ഇനങ്ങൾ പൂർത്തി ആയപ്പോൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 66 പോയിന്റ് നേടി വെള്ളരി ക്കുണ്ട് സെന്റ് ജുഡ്സ് ഹയർ സെക്കണ്ടറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ 49 പോയിന്റ് നേടി ജി. എച്ച്. എസ്. പരപ്പയും മുന്നിട്ട് നിൽക്കുന്നു..
യു. പി. വിഭാഗത്തിൽ 38 പോയിന്റ് നേടി സെൻറ് മേരീസ് ഇഗ്ളീഷ് മീഡിയം സ്കൂൾ ചിറ്റാരിക്കാലും കോട്ട മല എം. ജി. എം. യു. പി. സ്കൂളും ഒപ്പത്തിനൊപ്പം നിൽക്കുന്നു.എൽ. പി. വിഭാഗത്തിൽ 35 പോയിന്റ് നേടി സെൻറ് തോമസ് തോമാപുരമാണ് മുന്നിൽ..
ഉപജില്ലയിലെ നാലു പഞ്ചായത്തുകളിൽ നിന്നായി 84 സ്കൂളുകളിൽ നിന്ന് 4200 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവം നാളെ ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ഉത്ഘാടനം ചെയ്യും
No comments