മാവുള്ളാൽ വിശുദ്ധ യുദാ തദ്ദേവൂസിൻ്റെ തീർത്ഥാടന ദേവാലയത്തിൽ നവനാൾ തിരുകർമ്മങ്ങളും തിരുനാൾ ആഘോഷവും വെള്ളിയാഴ്ച മുതൽ 24 ഞായർ വരെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ
വെള്ളരിക്കുണ്ട് : മാവുള്ളാൽ വിശുദ്ധ യുദാ തദ്ദേവൂസിൻ്റെ തീർത്ഥാടന ദേവാലയത്തിൽ നവനാൾ തിരുകർമ്മങ്ങളും തിരുനാൾ ആഘോഷവും വെള്ളിയാഴ്ച മുതൽ 24 ഞായർ വരെ നടക്കും. 15ന് വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് വികാരി റവ. ഡോ.ജോൺസൺ അന്ത്യാകുളം കൊടിയേറ്റും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന വചനപ്രഘോഷണം നൊവേന ഫാദർ ഫ്രാൻസിസ് ഇട്ടിയപ്പാറ മുഖ്യ കാർമിക നായിരിക്കും. എല്ലാ ദിവസവും രാവിലെ 11നും ഉച്ചകഴിഞ്ഞ്, മൂന്നിനും വൈകുന്നേരം ഏഴിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 23-ന് ശനിയാഴ്ച 3ന് വിശുദ്ധ കുർബാന ദിവ്യകാരുണ്യപ്രദക്ഷിണം, 7ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും വചന പ്രഘോ ഷണത്തിനും തലശ്ശേരി അതിരൂപ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി കാർമ്മികനായിരിക്കും. നവംബർ 24 ഞായറാഴ്ച സമാപന ദിവസമായ രാവിലെ ആറിനും ,എട്ടിനും വിശുദ്ധ കുർബാന വചനപ്രഘോഷണം ഉണ്ടായിരിക്കും. 10 ,30 ന് ആഘോഷമായ വിശുദ്ധ കുർബാന, നെവേന മോൺസിഞ്ഞോർ ആന്റണി മുതു കുന്നേൽ കാർമ്മികനായിരിക്കും. തുടർന്ന് പ്രദക്ഷിണം സമാപന ആശീർവാദം ., പാച്ചോർ നേർച്ചയോടു കൂടി നിരുനാൾ സമാപിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി റവ .ഡോ. ജോൺസൺ അന്ത്യാകുളം ,അസി. വികാരി ഫാ. ജോസഫ് മുഞ്ഞനാട്ട് ,എം ജെ ലോറൻസ്, ജിജി കുന്നപ്പള്ളി, ജോർജ് തോമസ്, ജിമ്മി ഇടപ്പാടി, തോമസ് മൂശാട്ടിൽ , ബിജോ തണ്ണിപ്പാറ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
No comments