Breaking News

ജീവിതത്തിലേക്ക് മടങ്ങിവരാൻ വേണ്ടത് ഇരുപത്തഞ്ച് ലക്ഷത്തോളം രൂപ... വെസ്റ്റ് എളേരി പെരളം സ്വദേശി അക്ഷയ് ചികിൽസാ കമ്മറ്റി രൂപീകരിച്ചു


ഭീമനടി : കഴിഞ്ഞ മൂന്നാം തീയതി എറണാകുളത്ത് ഇൻ്റർവ്യൂ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ മംഗലാപുരം  എക്സ്പ്രസിൽ നിന്നും കണ്ണൂർ എടക്കാട് വെച്ച് പുറത്തേയ്ക്ക് തെറിച്ച് വിണ് തലയ്ക്ക് ഗുരുതരമായ പരിക്ക്പറ്റിയ പെരളം പൂങ്ങോട് സ്വദേശി അക്ഷയ് സി എസ് കണ്ണൂർ ആസ്റ്റർ മിംമ്സ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്

    മുൻ വെസ്റ്റ്എളേരി പഞ്ചായത്ത് മെമ്പർ ബിന്ദു സുധാകരൻ്റേയും ,ഓട്ടോ ഡ്രൈവറായ സി പി.സുധാകരൻ്റേയും മകനാണ് ഇരുപത്തി അഞ്ചു കാരനായ അക്ഷയ് .വിദഗ്ദ ചികിത്സയ്ക്ക് ഏതാണ്ട് ഇരുപത്തഞ്ച് ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്.ഇത്രയും വലിയ തുക കണ്ടെത്താൻ നിർദ്ദനരായ ഈ കുടുംബത്തിന് കഴിയില്ല. അക്ഷയിനെ സാധാരണ  ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ട് വരാൻ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായം കുടിയെ തീരു.ചികിൽസാ ചെലവിന് പണം കണ്ടെത്തുന്നതിന് വേണ്ടി വിപുലമായ രീതിയിൽ "അക്ഷയ് ചികിൽസാ സഹായ കമ്മിറ്റി " രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

   വെസ്റ്റ്എളേരി പഞ്ചായത്ത് പ്രസിഡൻറ് ഗിരിജാമോഹനൻ ഉത്ഘാടനം ചെയ്തു. വാർഡ്  മെമ്പർ എം വി ലിജിന അദ്ധ്യക്ഷത വഹിച്ചു.

 ഷെരീഫ് വാഴപ്പള്ളി ,ഇ ടി. ജോസ്, ടി വി രാജീവൻ, കെ പി നാരായണൻ, സൗദാമിനി വിജയൻ , എം.അബൂബക്കർ   ടി  വി ഷിബു, എൻ വി ശിവദാസൻ, എം.എൻ പ്രസാദ് , ജോൺ ബ്രിട്ടൊ, ബിജുവർക്കി എന്നിവർ സംസാരിച്ചൂ.

പി വി അനു  സ്വാഗതവും , ഇ  ജയചന്ദൻ മാഷ്  നന്ദിയും പറഞ്ഞു. 

 ഭാരവാഹികൾ :

ചെയർമാൻ: ഗിരിജ മോഹൻ,

വർക്കിംഗ് ചെയർമാൻ: എം അബൂബക്കർ .

ജനറൽ കൺവീനർ:  കെ പി നാരായണൻ .

ട്രഷറർ: ടി വി  ഷിബു.

 വൈസ് ചെയർമാൻമാർ: അന്നമ്മ മാത്യു, പി സി ഇസ്മയിൽ, എം വി ലിജിന, ഇ.ടി. ജോസ്, ഷെരീഫ് വാഴ പള്ളി, സൗദാമിനി വിജയൻ.

 കൺവീനർമാർ: പി വി അനു, ഇ എൻ ഹരിദാസ്, പി ഉമ്മർ മൗലവി, എൻ വി ശിവദാസൻ, ഇ. ജയചന്ദ്രൻ.

 രക്ഷാധികാരികൾ: രാജ് മോഹൻ ഉണ്ണിത്താന്‍  എം പി ,എം.രാജഗോപാലൻ എം എൽ എ, അഡ്വ ജോസഫ് മുത്തോലി,ബേബി | ബാലകൃഷ്ണൻ, എം. ലക്ഷ്മി, ജോമോൻ ജോസ്.


അക്ഷയ് സി എസ് ചികിത്സ സഹായ കമ്മിറ്റി A/c no, 178912301206242                    

 IFSC, KSBK0001789                   

KERALA BANK, chittarikkal branch

No comments