കുമ്പളയിൽ പുതിയ താർ ജീപ്പ് കത്തി നശിച്ചു; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഉപ്പള :രജിസ്ട്രേഷന്‍ പോലുമാകാത്ത പുതിയ താര്‍ ജീപ്പ് പൂര്‍ണ്ണമായും കത്തി നശിച്ചു. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ കുമ്പള പച്ചമ്പളയിലെ ഗ്രൗണ്ടിലാണ് സംഭവം. കത്തിനശിച്ച വാഹനത്തിന്റെ താല്‍ക്കാലിക രജിസ്ട്രേഷന്‍ ഹൊസങ്കടി സ്വദേശിനിയുടെ പേരിലാണ്. ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി തീയണച്ചുവെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.
No comments