Breaking News

ബളാൽ സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു


വെള്ളരിക്കുണ്ട് : ബളാലിലെ ചേവിരി സൂരജ് (48) ( മുണ്ടാത്ത് ) ഖത്തറിൽ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. ബളാലിലെ കൂക്കൾ ഗോപാലൻ നായരുടെയും (മുണ്ടാത്ത് ) ചേവിരി ഭാർഗ്ഗവിയമ്മയുടെയും  മകനാണ്  സൂരജ്  ഖത്തറിൽ ജോലി സ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. പൂടംകല്ലിൽ താമസിക്കുന്ന സൂരജ് രണ്ടാഴ്ച്ച മുൻപാണ് ലീവിന് വന്ന് ജോലി സ്ഥലത്തേയ്ക്ക്  മടങ്ങിയത്. ഭാര്യ: മിനി, മക്കൾ: ദേവദർശ്, ദിയ . (ഇരുവരും വിദ്യാർത്ഥികൾ)  സഹോദരങ്ങൾ: രാജൻ, സതിദേവി, സുനീഷ് . മൃദശരീരം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുകളും സുഹൃത്തുക്കളും.

UPDATING...

No comments