Breaking News

ഹൃദയാഘാതത്തെ തുടർന്ന് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് എ കെ സുരേഷ് മരണപ്പെട്ടു


കാഞ്ഞങ്ങാട് : ഡയാലിസ് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി അന്തരിച്ചു. ചാലിങ്കാൽ താമസിക്കുന്ന എ കെ സുരേഷ് (53)ആണ് മരിച്ചത്. ഇന്ന് രാവിലെ കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ വച്ചാണ് ഡയാലിസ് ചെയ്യുന്നതിനിടെ സുരേഷിന് ഹൃദയാഘാതം ഉണ്ടായത്. സെൻട്രൽ യൂണിവേഴ്സിറ്റി പെരിയയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്, ബിജെപി അജാനൂർ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതല വഹിച്ചിരുന്നു. മൃതദേഹം മാവുങ്കാൽ സഞ്ജീവനി ഹോസ്പിറ്റലിലേക്ക് മാറ്റി. സംസ്കാരം പിന്നീട് .പുതിയകണ്ടം നാലപ്പാടത്തെ തുരുപ്പതി -നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ആശലത . മക്കൾ: അഭിസൂര്യ സുരേഷ് (സംഗീത വിദ്യാർത്ഥിനി ഏറണാകുളം). സഹോദരങ്ങൾ: സുമതി ( നേഴ്സ് അരിമല ഹോസ്പിറ്റൽ കാഞ്ഞങ്ങാട് ), സുനിൽ (മെഡിക്കൽ റൈപ്പ്).

No comments