Breaking News

അപകടത്തിൽപ്പെട്ട വ്യക്തിയെ ആശുപത്രിയിൽ എത്തിച്ച് മാതൃകയായി വിദ്യാർഥികൾ


പെരുമ്പട്ട :  അപകടത്തിൽപ്പെട്ട്  റോഡിൽ  കിടന്ന ബൈക്ക് യാത്രക്കാരനെ  പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിച്ച്, നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് കാക്കടവിലെ അസ്മാനും ബാസിതും.

 തൃക്കരിപ്പൂരിലേക്ക് ഇരു ചക്ര വാഹനത്തിൽ ചെറുവത്തൂർ വഴി പോകുമ്പോഴാണ് മട്ട്ലായി യിൽ വെച്ച്,നേരെ മുമ്പിൽ പോവുകയായിരുന്ന മോട്ടോർ സൈക്കിൾ തെന്നി അപകടത്തിൽ പെടുന്നത് ശ്രദ്ധയിൽ പെട്ടത്,അപകടത്തിൽ പെട്ടവരെ കണ്ടിട്ടും ശ്രദ്ധിക്കാതെ പലരും കടന്നുപോയപ്പോൾ, 

 ഉടനെ ബൈക്ക് നിർത്തി ഇറങ്ങി രണ്ടുപേരും  അപകടത്തിൽ സാരമായി പരിക്കേറ്റുകിടക്കുന്നയാളെ ഓട്ടോറിക്ഷയിൽ കയറ്റി ചെറുവത്തൂർ കെ.എ.എച്ച് ഹോസ്പിറ്റലിൽ എത്തിച്ചു ജീവൻ രക്ഷിക്കുകയായിരുന്നു. 

മാതൃകാപരമായ പ്രവർത്തനം കാഴ്ച്ചവെച്ച വിദ്യാർത്ഥികളെ, ആശുപത്രിയിൽ നിന്നും അനുമോദന പത്രം നൽകി ആദരിച്ചു.  അസ്മാൻ കൈതക്കാട് ഷറഫ് കോളേജിലും ബാസിത് മംഗളൂരുവിലും  ഡിഗ്രി വിദ്യാർഥികളാണ്. കാക്കടവ് എളമ്പാടിയിൽ അബ്ദുള്ള കാസർഗോഡിന്റെയും ഒ.ടി.നഫീസയുടെയും മകനാണ് അസ്മാൻ. എളമ്പാടിയിലെ കെ സുലൈമാന്റെയും മുനീറയുടെയും മകനാണ് ബാസിത്.  ശാഖ എം.എസ്.എഫ് ഭാരവാഹികളും, നൂറുൽ ഹുദാ ദഫ്സംഘം അംഗങ്ങളുമാണ് ഇവർ.

No comments