മാലോം നാഗത്തുംപാടി കുടിവെള്ളപദ്ധതി യാഥാർഥ്യത്തിലേക്ക് ; ഉദ്യോഗസ്ഥർ പദ്ധതി സ്ഥലം സന്ദർശിച്ചു
മാലോം : സി പി ഐ എം മാലോം ലോക്കൽ കമ്മിറ്റിയുടേയും , എ കെ എസ് എളേരി ഏരിയ കമ്മിറ്റിയുടേയും ശക്തമായ ഇടപെടൽ മൂലം 30 ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന സാങ്കേതിക കുടുക്കിൽ കിടന്ന നാഗത്തുംപാടികുടിവെള്ള പദ്ധതി യാഥാർത്യമാകാൻ പോകുന്നു. കേരളവാട്ടർ അതോറിറ്റി കാസർഗോഡ് ഇ ഇ പ്രകാശന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പദ്ധതി സ്ഥലം സന്ദർശിച്ചു. സങ്കേതിക തടസങ്ങൾ നീക്കി പദ്ധതി ഉടൻ യാഥാർത്യമാക്കാമെന്ന് ഉദ്യോഗസ്തർ നേതാക്കൾക്ക് ഉറപ്പു നൽകി. സിപി എം നേതാക്കളായ കെ. ദിനേശൻ , കെ ഡി മോഹനൻ , സി.കൃഷ്ണൻ , സന്ദീപ് മരുതോം എ കെ എസ്സ് നേതാക്കളായ എ വി രാജേഷ് , ശരത്ത് , എസ് ടി പ്രമോട്ടർമാരായ മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു.
No comments