Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് "ടേക്ക് എ ബ്രേക്ക് " ഉദ്ഘാ‌ടനം ചെയ്തു.


വെസ്റ്റ് എളേരി : വൃത്തിയും ശുചിത്വവും സുരക്ഷിതത്വവുമുളള പൊതുശുചിമുറികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കും യാത്രക്കാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തും ശുചിത്വമിഷനും കൂടി കുന്നുംകൈയില്‍ നിര്‍മ്മിച്ച വഴിയിടം (ടേക്ക് എ ബ്രേക്ക്) ഉദ്ഘാടന കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ശ്രീമതി ഗിരിജ മോഹനന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീ. പി സി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഇ ടി ജോസ് സ്വാഗതവും മെമ്പര്‍ മാരായ ശ്രീമതി. മോളിക്കുട്ടി പോള്‍ ടി- വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, ശ്രീ. കെ കെ തങ്കച്ചന്‍- ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി. ശാന്തികൃപ, ശ്രീ. ജെയിംസ് ടി എ, ശ്രീ. സി പി സുരേശന്‍ ശ്രീമതി. ബിന്ദു മുരളീധരന്‍, ശ്രീ.മുഹമ്മദ് ഷെരീഫ് എന്‍ , വ്യാപാരി പ്രതിനിധി മണ്‍സൂര്‍ കുറ്റിപ്പുറം എന്നിവര്‍ ആശംസ അറിയിച്ചു.


No comments