Breaking News

ചിന്നു മോൾക്കും, നവജിനും ഇനി വീട്ടിലിരുന്ന് പഠിക്കാം. സമഗ്ര ശിക്ഷാ കേരളം ഹൊസ്ദുർഗ് BRC വെർച്വൽ ക്ലാസ് റൂം ഉപകരണങ്ങൾ വിതരണം ചെയ്തു


ചിന്നുമോൾ, നവജ്  രണ്ട് കുട്ടികൾ. അവർക്കിനി കൂട്ടുകാരെ കാണാം അധ്യാപകരെ കാണാം അവരുടെ ക്ലാസുകൾ കേൾക്കാം . അതിനായി,

ഗൃഹാധിഷ്ഠിത പഠനം നടത്തുന്ന  ഇവർക്ക് ക്രിസ്തുമസ് സമ്മാനമായി വെർച്വൽ ക്ലാസ് റൂം ഉപകരണങ്ങൾ വിതരണം ചെയ്തു.

സമഗ്ര ശിക്ഷ കേരള കാസർഗോഡ് ,സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഹോസ്ദുർഗ്ഗ് ബി ആർ സി പരിധിയിലെ രണ്ട് കുട്ടികൾക്കാണ് കാൽലക്ഷത്തോളം  രൂപ വിലവരുന്ന ക്ലാസ് റൂം ഉപകരണങ്ങൾ വിതരണം ചെയ്തത്.

 ക്ലാസ് റൂമിൽ നടക്കുന്ന പഠന പ്രവർത്തനങ്ങൾ വീട്ടിൽ നിന്ന് കാണുന്നതിനും പങ്കെടുക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്.

 കുട്ടികൾക്ക് ക്ലാസുകൾ കാണാനുള്ള ടാബ്ലറ്റ്, സ്റ്റാൻഡ്,ക്യാമറ, മെമ്മറി കാർഡ് എന്നിവയാണ് വിതരണം ചെയ്യുന്നത് 

സമഗ്ര ശിക്ഷ കേരള - ബി ആർ സി ഹോസ്ദുർഗിലെ ഭിന്നശേഷി കുട്ടികളെ ചേർത്ത് നിർത്തുന്നതിൻ്റെ ഭാഗമായി ഗൃഹാധിഷ്ഠിത വിദ്യഭ്യാസം നൽകി വരുന്ന    മേലാങ്കോട്ട് എ സി കെ എൻ എസ് ജി യു പി സ്കൂളിലെ 4-ാം തരം വിദ്യാർത്ഥി ചിന്നുമോൾ,  സെന്റ് ആൻസ് യു.പി. സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി നവജ്    എന്നീ  കുട്ടികൾക്ക്  സമഗ്ര ശിക്ഷ കേരള  അനുവദിച്ച വെർച്ച്വൽ ക്ലാസ്സ് റൂമിൻ്റെ ഉപകരണം വിതരണം  ചെയ്തു. ചിന്നുമോളുടെ  വീട്ടിൽ വച്ച് നടന്ന ചടങ്ങ് കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ   സുജാത ടീച്ചർ ഉദ്ഘാടനം  ചെയ്തു.ബി ആർ സി  ഹോസ്ദുർഗ് ബി പി സി ഡോ. കെ വി രാജേഷ്, മേലാങ്കോട്ട് എ സി കെ എൻ എസ് ജി യു പി സ്കൂൾ പ്രധാനദ്ധ്യാപകൻ കെ അനിൽ കുമാർ , അഡ്വക്കറ്റ് അപ്പുക്കുട്ടൻ,മദർ പി ടി എ അംഗങ്ങൾ കെ നിഷ , ടി വി സുജിത, പി എം ബേബിലത, എന്നിവർ സംസാരിച്ചു. ചടങ്ങിന് സ്പെഷ്യൽ എഡ്യൂക്കേറ്റർ സുമ എം നന്ദി അർപ്പിച്ച് സംസാരിച്ചു.

              സെന്റ് ആൻസ് യു.പി. സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി നവജിന്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങ് നീലേശ്വരം നഗരസഭ   ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ   ശ്രീമതി ടി പി ലത  അവർകൾ  നിർവഹിച്ചു.  നീലേശ്വരം മുനിസിപ്പാലിറ്റി  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ  ഭാർഗവി  അവർകൾ മുഖ്യതിഥി ആയി പങ്കെടുത്തു.നവജിന് ഇനി മുതൽ ക്ലാസ്സ് അനുഭവം വീട്ടിൽ ഇരുന്ന് സാധ്യമാകും. വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ   നവജിന്  ടീച്ചേഴ്സിനോട് തത്സമയമായി തന്നെ സംശയ നിവാരണങ്ങൾ നടത്താം. ബി ആർ സി  ഹോസ്ദുർഗ് ബി പി സി ഡോ. കെ വി രാജേഷ്, സെന്റ് ആൻസ് യു.പി. സ്കൂൾ പ്രധാനദ്ധ്യാപിക ജെസ്സി ജോർജ് , സ്കൂൾ അദ്ധ്യാപിക തുഷാര നോബിൾ , സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സി ആർ സി കോർഡിനേറ്റേഴ്സ്  എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്യാം മോഹൻ നന്ദി അർപ്പിച്ച് സംസാരിച്ചു. പി.ടി.എ അംഗങ്ങൾ ബി ആർ സി ക്ലസ്റ്റർ കോഡിനേറ്റർമാർ  സ്പെഷ്യൽ എജുകേറ്റർമാർ  എന്നിവർ നേതൃത്വം നൽകി



No comments