വിദ്യാർത്ഥി പുഴയിൽ വീണു മരിച്ചു പനത്തടി കോയത്തടുക്കം സ്വദേശിയാണ്
രാജപുരം : പനത്തടി കോയത്തടുക്കത്തെ ബി.ബി.എ.വിദ്യാർത്ഥി പുഴയിൽ വീണ് മരിച്ചു. കോയത്തടുക്കത്തെ രാജൻ - ഷിജി ദമ്പതിമാരുടെ മകൻ രാഹുൽ (20) ആണ് മരിച്ചത്. രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിലെ രണ്ടാം വർഷ ബി.ബി.എ. വിദ്യാർത്ഥിയാണ്.ഇന്ന് വൈകുന്നേരം 4 മണിയോടുകൂടി കൂട്ടുകാരോടൊപ്പം പുലിക്കടവ് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. രാജപുരം കോളേജിലെ എൻ.എസ്.എസ് സഹവാസ ക്യാമ്പ് കഴിഞ്ഞ് ഇന്നലെ വീട്ടിലെത്തിയതായിരുന്നു. ഇന്ന് വീണ്ടും കൂട്ടുകാരോടൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
No comments