ചോദ്യപേപ്പർ ചോർച്ച കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം- എ.കെ എസ് ടി യു കേരളത്തിലെ പൊതുവിദ്യാലയം തകർക്കുവാനുള്ള ബോധപൂർവ്വ ശ്രമം
ചെറുവത്തൂർ : പത്താംക്ലാസ് ക്രിസ്തുമസ് പരീക്ഷക്കുള്ള ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എ.കെ.എസ്.ടി യു ചെറുവത്തൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണക്ക്, ഇംഗ്ലീഷ് ചോദ്യപേപ്പറുകളാണ് ചോർത്തിയത്. പൊതുവിദ്യാഭ്യാസ മേഖലയിൽ പണിയെടുക്കുന്ന അധ്യാപകർ ആരെങ്കിലും സ്വകാര്യ ട്യൂഷൻ നടത്തുന്നുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും, ഇതിനായി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. മറ്റു പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
പ്രജിത്ത് ഒ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം രാജേഷ് ഓൾനടിയൻ ഉദ്ഘാടനം ചെയ്തു. പ്രജിത്ത് ഒ പ്രവർത്തന റിപ്പോർട്ടും സുപ്രഭ എ.കെ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി. രാജഗോപാലൻ ,
എ സജയൻ എന്നിവർ അഭിവാദ്യം ചെയ്തു.
ഭാരവാഹികൾ :
സുനിത എ (പ്രസിഡണ്ട്), സിന്ധു എൻ.വി (വൈസ് പ്രസിഡണ്ട്)
പ്രജിത്ത് എ(സെക്രട്ടറി) അനിൽ കുമാർ എം.കെ (ജോ സെക്രട്ടറി)
ഹേമമാലിനി (ട്രഷറർ)
No comments