കിനാവൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി
പരപ്പ : കെപിസിസിയുടെ ആഹ്വാനപ്രകാരം കിനാവൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. പിണറായി സർക്കാർ കേരളത്തിലെ സാധാരണക്കാരനോട് കാണിക്കുന്ന കടുത്ത ജനവഞ്ചനക്കെതിരെ കോരിച്ചൊരിയുന്ന മഴയത്തും അതിശക്തമായ പ്രതിഷേധമാണ് പന്തംകൊളുത്തി പ്രകടനത്തിലൂടെ പ്രകടമായത്. പന്തം കൊളുത്തി പ്രകടനത്തിന് മണ്ഡലം ഭാരവാഹികളായ ബാലഗോപാലൻ കാളിയാനം, െറജി തോമസ്, ജോണി കുന്നാണിക്കൽ, ഷെരീഫ് കാരാട്ട്, ബാബു വീട്ടിയോടി, ഷമീം പുലിയംകുളം തുടങ്ങിയവർ നേതൃത്വം നല്കി. തുടർന്ന് നടന്ന പ്രതിഷേധയോഗം മണ്ഡലം വൈസ് പ്രസിഡൻ്റ് കണ്ണൻ പട്ട്ളത്തിൻ്റെ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ , INTUC നേതാവ് സി ഒ സജി, ആദിവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് കണ്ണൻ മാളൂർക്കയം ടൗൺ കോൺഗ്രസ് ഭാരവാഹികളായ പുഷ്പരാജൻ ക്ലായിക്കോട്, സനോജ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
No comments