Breaking News

വൈദ്യുതി വില വർദ്ധനവ് ഉടനെ പിൻവലിക്കണം ; അപ്പു ജോൺ ജോസഫ് കേരള കോൺഗ്രസ്സ് കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഡിവിഷണൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി


കാഞ്ഞങ്ങാട് :  കേരള ഗവൺമെന്റ് പ്രഖ്യാപിച്ച വൈദ്യുത ചാർജ്ജ് വർദ്ധന ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്  കേരള കോൺഗ്രസ്സ് കാസറഗോഡ് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കെ.എസ്.ഇ.ബി ഡിവിഷണൽ  ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് കേരള കോൺസ്റ് ഉന്നതാധികാരസമിതി അംഗം അപ്പു ജോൺ ജോസഫ് കേരളാ ഗവർൺമെൻറിനോട് ആവശ്യപ്പെട്ടു.

കേരളത്തിൽ ഇപ്പോൾ തന്നെ വളരെ ഉയർന്ന വൈദ്യുത ചാർജ്ജ് ആണ് സാധാരണക്കാരിൽ നിന്നും  പിടിച്ചെടുക്കുന്നത്. കെ.സ്.ഇ.ബി യുടെ ഭരണ പിടിപ്പ്കേടും ദുർനടപ്പും തുടരുന്നതാണ് കാരണമാണ് ഈ ഒരു ചാർജ്ജ് വർദ്ധനവ് ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത്.

 സാധാരണക്കാരായ ജനങ്ങൾ ഇപ്പോൾ തന്നെ ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപെട്  അനുഭവികുന്ന ഈ സമയത്തു തന്നെ ഇരുട്ടടി പോലെ ഈ ചാർജ്ജ് വർദ്ധനവ് നടപ്പാക്കിയിരിക്കുന്നത്.

ജനങ്ങളെ കൊഞ്ഞനം കുത്തുന്ന വിധത്തിലുള പിണറായി സർക്കാരിന്റെ വികലമായ നയങ്ങളെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന്  

അപു ജോൺ ജോസഫ് പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡണ്ട് ശ്രീ ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു ഉന്നതധികാര സമിതി അംഗം അപു ജോൺ ജോസഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് കെ വി കണ്ണൻ ഐടി പ്രൊഫഷണൽ സംസ്ഥാന സെക്രട്ടറി ജെയിംസ് വെട്ടിയാർ  കണ്ണൂർ ജില്ലാ പ്രസിഡണ്ട് റോജസ് സെബാസ്റ്റ്യൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ജോണി ചെക്കിട്ട    സംസ്ഥാന സെക്രട്ടറിമാരായജോർജ് പൈനാപ്പിള്ളി കൃഷ്ണൻ തന്നോട്ട് ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ്  സംസ്ഥാന കമ്മറ്റി  അംഗങ്ങളായ ഫിലിപ്പ് ചാരാത്ത് രവികുളങ്ങര ജില്ലാ വൈസ് പ്രസിഡണ്ടുമാരായ  സക്കറിയാസ് വഡാന സുനിൽകുമാർ ചാത്തമത്ത് സംസ്ഥാന വനിതാ സെക്രട്ടറി രമണി കെ ജില്ലാ സെക്രട്ടറിമാരായ ജെയിംസ് കണിപ്പള്ളിൽ അഡ്വക്കറ്റ് നിസാം ഫലഹ് ബിനോയ് വള്ളോപ്പള്ളി  സന്തോഷ് ടി കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയ് മാരിയാടിയിൽK S E ജില്ലാ പ്രസിഡണ്ട് എഡ്വവിൻ ബിജു പുതുപ്പള്ളി സിദ്ദിഖ് പേരോൽ  യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡണ്ട് ബിജു പുതിയവരയിൽ കെഎ സാലു അബ്രഹാം തേക്കും കാട്ടിൽ ഷൈജു ബിരുക്കുളം ജിബിൻ സാലു ജോസ് ചമ്പക്കര തോമസ് കുട്ടി കരമല ജോസ് കാവുങ്കൽ വിശാൽ ഒഴിഞ്ഞവളപ്പ് നീലേശ്വരം അരുൺ മേൽപറമ്പ് സിദ്ദിഖ് കാസർഗോഡ് എന്നിവർ പ്രസംഗിച്ചു



No comments