കേരള കേന്ദ്ര സർവകലാശാലയിൽ റിസർച്ച് പ്രൊജക്ടിലേക്ക് റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് ഇൻ വെസ്റ്റിഗേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ ഐസി എസ്എസ്ആർ സ്പോൺസേർഡ് റിസർച്ച് പ്രൊജക്ടിലേക്ക് റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് ഇൻ വെസ്റ്റിഗേറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസോസിയേറ്റ്: ഒഴിവ് 1. യോഗ്യത: സോഷ്യൽ സയൻസിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാ നന്തര ബിരുദം, നെറ്റ്/എംഫിൽ/പിഎച്ച്ഡി, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസ വേതനം 47000.
റിസർച്ച് അസിസ്റ്റന്റ് : ഒഴിവുകൾ 2. യോഗ്യത: സോഷ്യൽ സയൻസിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാ നന്തര ബിരുദം, നെറ്റ്/എംഫിൽ/പിഎച്ച്ഡി. പ്രതിമാസ വേ തനം 37000, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ: ഒഴിവുകൾ 3. യോ ഗ്യത: സോഷ്യൽ സയൻസിൽ കുറഞ്ഞത് 55 ശതമാനം മാർ ക്കോടെ ബിരുദാനന്തര ബിരുദം. പ്രതിമാസ വേതനം 20000. താൽപ്പര്യമുള്ളവർ ഡിസംബർ 20ന് മുമ്പായി icssrspecia Iprojectcuk@cukerala.ac.in എന്ന മെയിലിൽ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കേണ്ടതാണ്. വിവരങ്ങൾ ക്ക് www.cukerala.ac.in സന്ദർശിക്കണം.
No comments