കള്ളാർ സ്വദേശികളായ നായാട്ട് സംഘത്തെ റിസർവ് വനത്തിൽ നിന്ന് പിടികൂടി
രാജപുരം :തോക്കുകളുമായി നായാട്ടു സംഘത്തെ വനത്തിനുള്ളിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പനത്തടി ഫോറസ്റ് സെക്ഷൻ്റെ ആൻ്റി പോച്ചിംഗ് ഓപ്പറേഷൻ പരമ്പരകളുടെ ഭാഗം ആയി നടത്തിയതിരച്ചിലിലാണ് നായാട്ട് സംഘത്തെ പിടികൂടിയത്.
രാജപുരം പൈനിക്കര റിസർവ് വനത്തിൽ നിന്നും ആണ്പിടികൂടിയത്. കള്ളാർ സ്വദേശികളായ സി. രാജേഷ് , ബി.രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദിവാകരൻ എന്ന ദീപു സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി വനപാലകർ പറഞ്ഞു. കൃഷി നാശത്തിന് കാട്ട്പന്നി കളെ ഉപാധികളോടെ കൊല്ലാൻ ഉള്ള ഓർഡർ ദുരുപയോഗം ചെയ്യാൻ ഉള്ള ശ്രമം തടഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. പൈനിക്കര പ്ലാൻ്റേഷൻ സമീപ പ്രദേശങ്ങളിൽ ഉള്ളവരുടെ ആടുകളെ നായാട്ടുകാർ തട്ടി കൊണ്ട് പോവുന്നു എന്ന പരാതിയും വ്യാപകമായി ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പനത്തടി സെക്ഷൻ ആൻ്റി പോച്ചിങ് ഓപ്പറേഷൻ ആയിരുന്നു പൈനികര വനത്തിൽ നടത്തിയത്. പനത്തടി സെക്ഷൻ്റെ ഈ വർഷത്തെ മൂന്നാമത്തെ ഓപ്പറേഷൻ ആണ് ഇത്. മുമ്പ് റാണിപുരം, പാണത്തൂർ വനം മേഖലയിൽ ഈ വർഷം സമാന ഓപ്പറേഷനിലൂടെ നായാട്ട് സംഘത്തെ പിടികൂടിയിരുന്നു. പനത്തടി സെക്ഷൻ ഫോറസ്റ് ഓഫീസർ ബി. ശേഷപ്പ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. കെ. രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ പ്രകാശൻ , വിമൽ രാജ് , വിനീത്, വിഷ്ണുകൃഷ്ണൻ എന്നിവരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. പ്രതികളെ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിൻ്റെ നേതൃത്വത്തിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
No comments