Breaking News

ജില്ലയിലെ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കവർച്ച ചെയ്ത ബൈക്കുമായി ക്വാർട്ടേഴ്സ് വളഞ്ഞ് പൊലീസ് പിടികൂടി


കാസർകോട് : കുപ്രസിദ്ധമോഷ്ടാവിനെ കവർച്ച ചെയ്ത ബൈക്കുമായി ക്വാർട്ടേഴ്സ് വളഞ്ഞ് പൊലീസ് പിടികൂടി. ഉപ്പളയിലെ മീശ റൗഫ് എന്ന അബ്ദുൾറൗഫിനെ 45 യാണ് പിടികൂടിയത്. കാസർകോട് മൊഗ്രാലിൽ താമസിക്കുകയായിരുന്ന വാടക ക്വാർട്ടേഴ്സ് വളഞ്ഞാണ് പ്രതിയെ മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ഉപ്പളയിൽ നിന്നും മോഷ്ടിച്ച മോട്ടോർ ബൈക്ക് പ്രതിയിൽ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വർഷങ്ങളായി ഡൽഹിയിലും കർണാടകയിലുമായി ഒളിവിലായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. കാസർകോട് എത്തിയതായിരഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പിടികൂടിയത്. കാസർകോട്, വിദ്യാനഗർ, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിൽ റജിസ്ട്രർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ്. കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി സി.കെ. സുനിലിൻ്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാൻ സ്ക്വാഡ് രൂപീകരിച്ചിരുന്നു. മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനുബ് കുമാർ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ഗോപി, ഉമേഷ്,  സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ പ്രമോദ്, സിവിൽ ഉദ്യോഗസ്ഥരായ അശ്വന്ത് കുമാർ, വിജയൻ, പ്രണവ്, അബ്ദുൾ ഷുക്കൂർ എന്നിവരാണ് പ്രതിയെ പിടിച്ചത്.


No comments