മഞ്ചേശ്വരത്ത് വൻ എം ഡി എം എ വേട്ട കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ
പുതുവത്സരത്തോട് അനുബന്ധിച്ച് ജില്ലയിലെ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായി ജില്ലാ പോലിസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് ൻ്റെ നിർദ്ദേശ പ്രകാരം ഓപ്പറേഷൻ സേഫ് കാസറഗോഡിൻ്റെ ൻ്റെ ഭാഗമായി നടന്നു വരുന്ന പരിശോധനയിൽ 72.73 ഗ്രാം MDMA പിടികൂടി. കാഞ്ഞങ്ങാട് ഇട്ടമ്മൽ സ്വദേശി നിസാമുദ്ദീൻ (35) ആണ് പിടിയിലായത്.
കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി.കെ യുടെ മേൽ നോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂബ് കുമാർ എസ് ഐ മാരായ രതീഷ് ഗോപി , ഉമേഷ് എ എസ് ഐ അതുൽറാം , എസ് സി പി ഒ രാജേഷ് കുമാർ സി പി ഒ അബ്ദുൾ സലാം പ്രത്യേക ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതിയെ തലപ്പാടിയിൽ നിന്ന് പിടികൂടിയത് .
മറ്റൊരു കേസിൽ പുതുവത്സരത്തോട് അനുബന്ധിച്ച് ജില്ലയിലെ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനായി ജില്ലാ പോലിസ് മേധാവി ശില്പ ഡി ഐ പി എസ് ൻ്റെ നിർദ്ദേശ പ്രകാരം ഓപ്പറേഷൻ സേഫ് കാസറഗോഡിൻ്റെ ഭാഗമായി നടന്നു വരുന്ന പരിശോധനയിൽ 21.76 ഗ്രാം MDMA കൽപ്പണയിൽ ഒളിപ്പിച്ച രീതിയിൽ കണ്ടെത്തി .
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി.കെ യുടെ യുടെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ അനുബ് കുമാർ , എസ് ഐ രതീഷ് ഗോപി, ഉമേഷ് കെ.ആർ , സിപിഒ മാരായ സജിത്ത് , വിജിൻ , സന്ദീപ് എന്നിവർ മീഞ്ച ഗ്രാമത്തിൽ ബജ്ജങ്കല എന്ന സ്ഥലത്തെ കൽപ്പണയിൽ നടത്തിയ പരിശോധയിലാണ് MDMA കണ്ടെത്തിയത് . പ്രതിയെ കുറിച്ച് പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്.
No comments