വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ സ്കൂട്ടർ ഇടിച്ച് മുൻ പ്രവാസി മരിച്ചു; ചിത്താരിയിലെ സി എം കുഞ്ഞബ്ദുല്ല ആണ് മരിച്ചത്
കാഞ്ഞങ്ങാട് : റോഡരികിലൂടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ സ്കൂട്ടർ ഇടിച്ച് മുൻ പ്രവാസി മരിച്ചു. ചിത്താരി പെട്രോൾ പമ്പിന് പിറകു വശം താമസിക്കുന്ന സി എം കുഞ്ഞബ്ദുല്ല (58) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ന് ചാമുണ്ഡിക്കുന്നിൽ വെച്ചാണ് കെ എൽ 60 യു 3028 നമ്പർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചത്. ഗുരുതര നിലയിൽ മംഗലാപുരം ആശുപത്രിയിൽ കൊണ്ട് പോകും വഴി പുലർച്ചെ 1.45 മണിയോടെ മരണം സംഭവിച്ചു. സി എം മുഹമ്മദ് - ആമിന ദമ്പതികളുടെ മകനാണ് . ഭാര്യ: ഷമീമ . സംഭവത്തിൽ സ്കൂട്ടർ ഓടിച്ച ആൾക്ക് എതിരെ കേസെടുത്തു
No comments