ബളാൽ ശ്രീ ഭഗവതിക്ഷേത്രത്തിൽ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേകം... ആഘോഷകമ്മറ്റി ഓഫീസ് തുറന്നു
വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025ഫെബ്രുവരി മാസം 2 മുതൽ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും ഭാഗമായുള്ള ആഘോഷകമ്മറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി..
ക്ഷേത്ര ഓഡിറ്റോറിത്തിനകത്ത് പ്രത്യേകം സജ്ജമാക്കിയ ഓഫീസ് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു..
ആഘോഷകമ്മറ്റി ചെയർമാൻ വി. മാധവൻ നായർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം പി. പത്മാവതി , ആഘോഷകമ്മറ്റി ജനറൽ കൺ വീനർ ഹരീഷ് പി. നായർ.ക്ഷേത്രകമ്മറ്റി പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ.സെക്രട്ടറി ഇ. ദിവകാരൻ നായർ. ട്രഷറർ കെ. വി. കൃഷ്ണൻ. ജോയിന്റ് സെക്രട്ടറി പി. ഗോപി..ഇ ഭാസ്കരൻ നായർ. പി..കുഞ്ഞി കൃഷ്ണൻ നായർ. .സി. ദാമോദരൻമാതൃ സമിതി പ്രസിഡന്റ് ജ്യോതി രാജേഷ് സെക്രട്ടറി രേഷ്മ രാധാകൃഷ്ണൻ. ശ്യാമള ശ്രീധരൻ. ശാന്താ രാമകൃഷ്ണൻ. അനു ജയൻ. ഗീത കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു...
No comments