Breaking News

ഉണക്കാനിട്ട റബ്ബർ ഷീറ്റുകൾ മോഷണം പോയതായി പരാതി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : ഉണക്കാനിട്ട റബ്ബർ ഷീറ്റുകൾ മോഷണം പോയതായി പരാതി. മാലോത്ത് ദർഘാസ് എന്ന സ്ഥലത്തെ  ഷിജോ വർഗീസ്സിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കാരന്റെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള ദർഘാസിലെ തോട്ടത്തിലെ ഷെഡ്ഡിന് അരികിലുള്ള അയയിൽ ഉണക്കാനിട്ട 5500 രൂപ വിലവരുന്ന 36 റബ്ബർ ഷീറ്റുകളാണ് മോഷണം പോയത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

No comments