Breaking News

കുന്നുംകൈ കോളിയാട് ലക്കിസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പുതിയ കെട്ടിട ഉത്ഘാടനം നാളെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും


വെള്ളരിക്കുണ്ട് : വടംവലിയെന്ന കായിക വിനോദത്തെ നെഞ്ചിലേറ്റിയ കുന്നുംകൈ കോളിയാട്ടെ ഒരു കൂട്ടം യുവാക്കൾ. 2011 ൽ ഒരു വടംവലി ടീമുണ്ടാക്കി. കോളിയാട്ടെ ഒരു പഴയകാല ക്ലബ്ബായ ലക്കി സ്റ്റാറിന്റെ പേര് കടമെടുത്ത് കഠിനമായ പരിശീലനത്തിന്റെ ഫലമായി കേരളത്തിലെ എണ്ണം പറഞ്ഞ ടീമുകളുടെ പട്ടികയിൽ കോളിയാട് ലക്കി സ്റ്റാറും കൂട്ടിചേർത്തു. ടീമിന് പിന്തുണയായി നാട്ടുകാരും ചേർന്നപ്പോൾ അത് ലക്കി സ്റ്റാർ കോളിയാട് " എന്ന വലിയ കൂട്ടായ്മയായി നാടിന്റെ കലാ സാംസ്കാരിക കാരുണ്യ പ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത പേരായി ലക്കി സ്റ്റാർ കോളി യാട് എന്ന കൂട്ടായ്മ ഒരു ക്ലബ്ബായി മാറി വാടക കെട്ടിടത്തിൽ പ്രവർത്തനം  ആരംഭിച്ചു. കഴിഞ്ഞകാല പ്രവർത്തനത്തിന്റെ ഫലമായി സ്വന്തമായി ഒരു  കെട്ടിടം എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്വമായിരിക്കുകയാണ്.

 ഡിസംബർ 31 ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് പുരാവസ്തു രജിസ്ട്രെഷൻ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും .തൃക്കരിപ്പൂർ എം എൽ എം  എം രാജഗോപാൽ അധ്യക്ഷനാവും .ക്ലബ് രക്ഷാധികാരി കൂടിയായ വാർഡ് മെമ്പർ ഇ ടി ജോസ് സ്വാഗതം പറയുന്ന ചടങ്ങിൽ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്  ഗിരിജ മോഹൻ വിശിഷ്ട അതിഥിയാവും ചടങ്ങിൽ ആശംസകളുമായി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും തുടർന്ന് കലാപരിപാടികൾ അരങ്ങേറും .

No comments