Breaking News

സഹോദരങ്ങളായ പിഞ്ചോമനകൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി


നീലേശ്വരം : വാഹനാപകടത്തിൽ മരണപ്പെട്ട സഹോദരങ്ങളായ കുരുന്നുകൾ നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
ഇന്നലെ ഉച്ചയ്ക്ക് പടന്നക്കാട് ഐങ്ങോത്ത് ദേശീയപാതയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കണിച്ചിറയിലെ സഹോദരങ്ങളായ ലെഹഖ് സൈനബ് (12), സെയിൻ റുമാൻ (9) എന്നിവർക്ക് നാട് യാത്രാമൊഴിയേകി. ലെഹഖ് സൈനബ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയും സെയിൻ റുമാൻ നീലേശ്വരം ഗവൺമെന്റ് എൽ പി സ്കൂളിലെ നാലാതരം വിദ്യാർത്ഥിയുമാണ്. കുട്ടികളോടുള്ള ആദരസൂചകമായി രണ്ട് ളുകൾക്കും ഇന്ന് അവധി നൽകിയിരുന്നു. ഇപ്പോഴും കുട്ടികളുടെ വേർപാട് ഉൾക്കൊള്ളാനാവാതെ തരിച്ചിരിക്കുകയാണ് നാട്. ഇന്ന് രാവിലെ കണിച്ചിറയിലെ വീട്ടിലെത്തിച്ച പിഞ്ചോമനകളുടെ മൃദദേഹം ഒരു നോക്കു കാണുവാൻ ജനസാഗരം തന്നെ ഒഴുകിയെത്തി. ഉറ്റവരെയും കളിക്കൂട്ടുകാരുടെയും വി യോഗം താങ്ങാനാവാതെ പൊട്ടിക്കരയുന്ന ബന്ധുക്കളെയും സഹപാഠികളെയും അധ്യാപകരെയും സമാശ്വസിപ്പിക്കാൻ ക ഴിയാതെ വിറങ്ങലിച്ചു നിൽക്കുന്ന നാട്ടുകാരെയാണ് കാണുവാൻ കഴിഞ്ഞത്. കുട്ടികൾ ഓടിച്ചാടി കളിച്ചിരുന്ന വീട്ടുമുറ്റ ത്ത് ചേതനയറ്റ ശരീരം കിടത്തിയപ്പോൾ പൊട്ടിക്കരയാൻ മാ ത്രമേ കണ്ടു നിന്നവർക്കായുള്ളു.കുട്ടികളുടെ കുടുംബം ദിവ സങ്ങൾക്കു മുമ്പ് ഒരു ഉല്ലാസയാത്ര കഴിഞ്ഞ് വന്നതായിരു ന്നു ആ സന്തോഷങ്ങളെല്ലാം അപകടത്തിന്റെ രൂപത്തിൽ ഒ രു നിമിഷത്തിൽ ഇല്ലാതാക്കിക്കൊണ്ട് രംഗബോധമില്ലാത്ത കോമാളിയായി മരണം ഈ കുഞ്ഞുങ്ങളെ തേടിയെത്തുകയായിരുന്നു.രാജ്മോഹൻ ഉണ്ണിത്താൻ എംപി, കെ.പി സതീ ഷ് ചന്ദ്രൻ, നീലേശ്വരം മുനിസിപ്പൽ ചെയർപേഴ്സൺ ടിവി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി തുടങ്ങി ജനപ്രതിനിധികൾ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.വീട്ടിലെ പൊതു ദർശനത്തിനു ശേഷം കുട്ടികളുടെ മൃതദേഹം സിയാറത്തിങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

No comments