Breaking News

വടകരയിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ മാലോം പറമ്പ സ്വദേശിയുടെ ഉൾപ്പെടെ രണ്ട് മൃതദേഹങ്ങൾ


കോഴിക്കോട്: കോഴിക്കോട് വടകര കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പുരുഷന്‍മാരെയാണ് വാഹനത്തിന്റെ മുന്നില്‍ സ്റ്റേപ്പിലും പിന്‍ഭാഗത്തുമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു വാഹനം. നാട്ടുകാര്‍ക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മനോജ് മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കൊന്നക്കാട് പറമ്പ സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചതെന്നാണ് വിവരം. കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ റോഡരികില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വിശ്രമിക്കുന്നതിനിടയില്‍ എസിയുടെ തകരാര്‍ മൂലം വിഷവാദകം ശ്വസിച്ച് മരിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.

No comments