Breaking News

കോളംകുളം റെഡ്സ്റ്റാർ ക്ലബും ഇ എം എസ് വായനശാലയും ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു


കോളംകുളം :നാട് ആകെ ക്രിസ്തുമസ് ആഘോഷം മുഴുകുമ്പോൾ കോളംകുളത്തും റെഡ് സ്റ്റാർ ക്ലബ്ബിന്റെയും ഇ എം എസ് വായനശാലയുടെയും നേതൃത്വത്തിൽ നാടിനാകെ മാതൃക ആകുന്ന രീതിയിൽ വേറിട്ട ക്രിസ്തുമസ് ആഘോഷ പരുപാടികൾ സംഘടിപ്പിച്ചു കൊണ്ട് ശ്രദ്ധിക്കപെടുകയാണ്. ലിറ്റിൽ ഫ്‌ളവർ ബിരിക്കുളം ചർച്ച് വികാരി  ഫാദർ വിപിൻ കേക്ക് മുറിച് ക്രിസ്തുമസ് സന്ദേശം നൽകികൊണ്ട് പരുപാടികൾക്ക് തുടക്കമിടുകയും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ അർ സോമൻ മാഷ് ആശംസകൾ അറിയിക്കുകയും ക്ലബ്‌ സെക്രട്ടറി കെ മണി സ്വാഗതവും ക്ലബ്‌ പ്രസിഡന്റ്‌ ഹരീഷ് കോളംകുളം അധ്യക്ഷ പ്രസംഗവും, വായനശാല പ്രസിഡന്റ്‌ ധനേഷ് എം കെ പരിപാടിക്ക് നന്ദിയും അറിയിച്ചു സംസാരിച്ചു തുടർന്ന് കോളംകുളം ഭാഗത്തു ഗൃഹ സന്ദർശനം നടത്തിയ കരോൾ ടീമിന് സ്വികരണവും നൽകി പരുപാടിയിൽ പങ്കെടുത്ത മുഴുവനാൾ ക്കും മധുരം നൽകുകയും തുടർന്ന് കോളംകുളത്ത് കരോൾ ഗാനലാപനവും,എല്ലാവരും ചേർന്ന് കരോളും   പങ്കെടുത്തു

No comments