"ഇന്ന് അംബേദ്കറുടെ പേര് വിലക്കുന്നവർ നാളെ ഇൻഡ്യൻ ഭരണഘടനയേയും വിലക്കും " കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമർശനത്തിനെതിരെ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് കാസർഗോഡ് ജില്ലാകമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി
കാഞ്ഞങ്ങാട് : ഇൻഡ്യൻ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തി അഞ്ചാം വാർഷികം രാജ്യമെമ്പാടും ആഘോഷിക്കുമ്പോൾ
ബി ആർ അംബേദ്ക്കറുടെ പേര് വിളിക്കുന്നതിന് പകരം ഭഗവാനെ വിളിച്ച് മോക്ഷം പ്രാപിക്കാൻ"ആഹ്വാനം ചെയ്യുന്ന ഇൻഡ്യൻ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരെ രാജ്യം പ്രതിക്ഷേധിക്കുന്നതിൽ ദലിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റും പ്രതിക്ഷേധിക്കുന്നു.
ഇൻഡ്യൻ പാർലമെന്റിനുള്ളിൽ ഇൻഡ്യൻ ഭരണഘടനയുടെ പിതാവ് ഡോ: ബി ആർ അംബേദ്കറുടെ പേര് വിളിക്കുന്നതിന് പകരം ഭഗവാന്റെ പേര് വിളിച്ച് മോക്ഷം പ്രാപിക്കുവാൻ രാജ്യത്തെ ആഭ്യന്തര മന്ത്രി പറയുമ്പോൾ, "നാളെ ഇൻഡ്യൻ ഭരണ ഘടനയെന്ന് പറയാതെ പുരാണങ്ങളുടെ പേര് പറഞ്ഞാൽ മതിയെന്ന തീരുമാനത്തിൽ രാജ്യമെത്തും.
ലോക രാജ്യങ്ങളെ വിറപ്പിക്കുവാൻ ശേഷിയുള്ള ഇൻഡ്യൻ ആഭ്യന്തര മന്ത്രി ഭരണഘടനയുടെ പിതാവിന്റെ പേര് കേട്ട് ഭയന്നുവിറച്ച് ഭഗവാനെ വിളിച്ച് മോക്ഷം പ്രാപിക്കുവാൻ പറയുമ്പോൾ ,നമ്മുടെ രാജ്യത്ത് ബി ആർ അംബേദ്ക്കർക്ക് മുകളിൽ പ്രതിഷ്ഠിക്കുവാൻ ഭഗവാന്റെ പേരല്ലാതെ മറ്റൊരാളില്ലന്ന് സ്വയം സമ്മതിക്കുകയാണ് ചെയ്യുന്നത് .രാജ്യത്ത് "തുല്ല്യ നീതി" നിലനിർത്താൻ സാമൂഹ്യ ജനാധിപത്യം കാത്തുസൂക്ഷിക്കാൻ നമ്മുടെ ഭരണഘടന സംരക്ഷിക്കപെടുന്നതിനായി ഓരോ പൗരന്മാരും ഉണരണം .
ബാബാ സാഹേബ് ഡോക്ടർ ബി ആർ അംബേദ്ക്കറെ അവഹേളിച്ച ആഭ്യന്തര മന്ത്രി രാജി വയ്ക്കുക.
DHRM അദ്ധ്യക്ഷ സെലീന പ്രക്കാനം, ജനറൽ സെക്രട്ടറി വിജയകുമാർവെളിച്ചിക്കാല, ജോ: സെക്രട്ടറി ദീപേഷ് കാസർഗോഡ്, വൈസ്: ചെയർമാൻ അജയൻ പുളിമാത്ത് , സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഹാരീസ് പത്തനംതിട്ട , വിനീത നീലേശ്വരം, കാസർഗോഡ് ജില്ല കമറ്റിഅംഗങ്ങൾ ആയ വിനു കരിവേടകം , രാജിവ് തായനൂർ, പ്രശാന്ത് C K തായനൂർ, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
No comments