Breaking News

പി. ആർ.നമ്പ്യാർ അസ്തിത്വം രേഖപ്പെടുത്തിയ മാതൃകാ കമ്മ്യൂണിസ്റ്റ്: ടി. പ്രകാശൻ മാസ്റ്റർ


രാവണീശ്വരം : മലബാറിലെ അദ്ധ്യാപക പ്രസ്ഥാനത്തിൻ്റെ അമരക്കാരനും പൊതുവിദ്യാലയങ്ങളുടെ സംരക്ഷകനുമായിരുന്ന സ:പി ആർ നമ്പ്യാർ സ്വന്തം അസ്തിത്വം രേഖപ്പെടുത്തിയ മാതൃകാ കമ്മ്യൂണിസ്റ്റായിരുന്നുവെന്ന് എ.കെ.എസ്.ടി.യു മുൻ സംസ്ഥാന സെക്രട്ടറി ടി.പ്രകാശൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.  2025 ഫെബ്രുവരി 13 മുതൽ 15 വരെ നടക്കുന്ന എ.കെ.എസ്.ടി.യു 28-ാംസംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി പി. ആർ നമ്പ്യാർ ദിനത്തിൽ രാവണീശ്വരത്ത് വെച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അദ്ധ്യാപകരെ നട്ടെല്ലുയർത്തി നടത്താൻ ത്യാഗനിർഭരമായ വഴികൾ താണ്ടിയ  നേതാവായിരുന്നു പി രാവുണ്ണി നമ്പ്യാർ എന്ന പി.ആർ. നമ്പ്യാർ. ആദ്യകാല കമ്മ്യൂണിസ്റ്റ് അധ്യാപക പ്രസ്ഥാനമായ കേരള പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷൻ്റെ സ്ഥാപക നേതാവ് കൂടിയായിരുന്നു അദ്ദേഹം .സംഘാടക സമിതി ചെയർമാൻ

എ.തമ്പാൻ  അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിലംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. കൃഷ്ണൻ,                       ബി.കെ.എം.യു ജില്ല പ്രസിഡണ്ട് ഗംഗാധരൻ പള്ളിക്കാപ്പിൽ , ഗ്രാമ പഞ്ചായത്തംഗം പി.മിനി, എ.കെ.എസ്.ടി.യു നേതാക്കളായ കെ.പത്മനാഭൻ, സുനിൽകുമാർ കരിച്ചേരി , വിനയൻ കല്ലത്ത്, 

എം.ടി രാജീവൻ ,ടി.എ. അജയകുമാർ എന്നിവർ സംസാരിച്ചു.

No comments