"സ്വകാര്യ ബസ് ലോബികൾക്കായി ദീർഘദൂര കെ എസ് ആർ ടി സി മലബാർ സർവ്വീസുകളെ നഷ്ടത്തിലാക്കി നിർത്തലാക്കുന്നു'' ; ഉത്തരമലബാർ പാസഞ്ചർ അസോസിയേഷൻ
വെള്ളരിക്കുണ്ട്. : ഉത്തര മലബാറിമലയോര താലൂക്കിലെ മലയോര ഗ്രാമങ്ങളിലെ ദീർഘദൂര ബസ്സുകൾക്ക് സിംഗിൾ ബെല്ലടി തുടർന്ന് കെ എസ് ആർ ടി സി യുടെ സ്വാകാര്യ ബസ് ലോബികൾക്കായുള്ള മണിയടി. സ്വകാര്യ ബസ് ലോബികൾക്ക് "മണി "അടിച്ച മാറ്റാൻ കെ എസ് ആർ ടി സി യിലെ മലബാർ സർവ്വീസുകളെ നഷ്ടത്തിലാക്കി നിർത്തലാക്കുന്ന ലീലാവിലാസങ്ങൾ തുടങ്ങിയത് കെ എസ് ആർ ടി സി യെ രക്ഷിക്കാനല്ല മറിച്ച് യാത്രക്കാരെ ദ്രോഹിക്കാനാണ്. പഴയ വണ്ടികൾ അയച്ചും അടുത്തടുത്ത സമയത്ത് ഒരേ റൂട്ടിൽ സർവീസ് നടത്തിയും ദീർഘദൂര സർവീസ് ന് പറ്റിയ സൂപ്പർ ക്ലാസ്സ് ബസ്സുകൾ നൽകാതെയും വന്നതോടെയാണ് മലബാറിലേക്കുള്ള കെ എസ് ആർ ടി സി കൾ നഷ്ടത്തിലാകുന്നതെന്ന് ജീവനക്കാർ പോലും രഹസ്യമായി സമ്മതിക്കുന്നു. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്നും ദീർഘകാലം കണ്ണൂർ - ചെറുപുഴ വഴി -കൊന്നക്കാടേക്ക് സർവ്വീസ് നടത്തിയിരുന്ന പകൽ സർവ്വീസിനാണ് ആദ്യം കട്ടവച്ചത്. ജനങ്ങൾ കട്ടയ്ക്ക് നിന്ന് വിജയിപ്പിച്ച രോഗികളും വിദ്യാർത്ഥികളും പുലർച്ചെ ആശ്രയിച്ചിരുന്ന ഈ സർവ്വീസ് മുടങ്ങിയതിനാൽ പാലാ ഭാഗത്ത് നിന്നും വെള്ളരിക്കുണ്ട് താലൂക്കിലേക്കും മറ്റ് മലയോര പ്രദേശങ്ങളിലേക്കും കുടിയേറിയ കർഷകർ കോഴിക്കോട് തൃശൂർ തിരുവിതാംകൂർ ഭാഗത്തേക്ക് വണ്ടികയറാൻ വട്ടം കറങ്ങുകയാണ് . ഈ പരിദേവനം നിലനിൽക്കയാണ് പത്തു വർഷത്തിലേറെയായി കൊന്നക്കാട് - ഗുരുവായൂർ - എറണാകുളം - പാലാ - മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന രാത്രികാല സൂപ്പർഫാസ്റ്റ് സർവീസും നിർത്തലാക്കുന്നയതായി അധികൃതർ അറിയിക്കുന്നത് . ഈ പ്രദേശത്ത് നിന്നും ഗുരുവായൂർ , എറണാകുളം ഭാഗത്തേക്കുള്ള ഏക ബസ്സും നിശ്ചലമാകുമ്പോൾ വൻതുക നൽകി സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യേണ്ട ദുരവസ്ഥ സർക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കരുതെന്ന് നാട്ടുകാർ അഭ്യർത്ഥിച്ചു. ഈ വിഷയം ഉടൻ പരിഹരിഹരിച്ച് രാത്രികാല യാത്രയ്ക്ക് അനുയോജ്യമായ എക്സ്പ്രസ് ബസ്സുകൾ അനുവദിച്ച് കളക്ഷൻ വർദ്ധിപ്പിക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്ന് മലബാറിലെ വിവിധ പാസഞ്ചർ അസോസിയേഷനുകൾ അഭ്യർത്ഥിച്ചു.
No comments