Breaking News

എ.കെ എസ്.ടി.യു സംസ്ഥാന സമ്മേളനം മണ്ണിനോടൊപ്പം നാടിനോടൊപ്പം തെരുവോര ചിത്രരചന നടത്തി ജി.എച്ച് എസ് കാലിച്ചാനടുക്കം കുട്ടികൾ സമൂഹ ചിത്രരചനക്ക് നേതൃത്വം നൽകി


നീലേശ്വരം : എ.കെ.എസ്.ടി യു (ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ )28-ാം സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരി 6, 7, 8,തീയ്യതികളിലായി കാഞ്ഞങ്ങാട് നടക്കുകയാണ്. സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം മണ്ണിനോടൊപ്പം നാടിനോടൊപ്പം എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് ലോകമണ്ണ് ദിനത്തിൽ തെരുവോര ചിത്രരചന നടത്തി. ചിത്രരചനയുടെ ഉദ്ഘാടനം സി.പി.ഐ കാസർഗോഡ് ജില്ലാസെക്രട്ടറി സി.പി ബാബു നിർവ്വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് .കെ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് സി. പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ് കുര്യാക്കോസ്, സി.പി.ഐ പരപ്പമണ്ഡലം സെക്രട്ടറി എൻപുഷ്പരാജൻ, സി.പി ഐ ജില്ലാ കമ്മിറ്റി അംഗം പി.വി തങ്കമണി,എ.കെ എസ് ടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പത്മനാഭൻ, എ.കെ.എസ് ടിയു ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത് , പ്രസിഡണ്ട് രാജീവൻ എം.ടി,  ട്രഷറർ സുനിൽകുമാർകരിച്ചേരി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ രാജേഷ് ഓൾനടിയൻ, പി. രാജഗോപാൻ ,

അജയകുമാർ ടി.എ സുപ്രഭ എ കെ, 

വിനോദ് കുമാർ കെ , ശിശുപാലൻ കെ, 

ഷീമ കെ വി രതീഷ് എം എന്നിവർ സംസാരിച്ചു. ജി.എച്ച് എസ് കാലിച്ചാനടുക്കം കുട്ടികൾ സമൂഹ ചിത്രരചനക്ക് നേതൃത്വം നൽകി കാലിച്ചാനടുക്കം സ്കൂളിലെ ഹെഡ്മാസ്റ്റർ നാരായണൻ കെ സ്വാഗതവും സജയൻ എ നന്ദിയും പറഞ്ഞു.

No comments