ഭിന്നശേഷി കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കേണ്ടത് സമൂഹത്തിൻ്റെയും ഗവൺമെൻ്റിൻ്റെയും കടമ ; എം.എൽഎ ഇ ചന്ദ്രശേഖരൻ ഭിന്നശേഷി വാരാചരണം ജില്ലാതല സമാപനം എ.സി.കെ എൻ എസ് മേലാങ്കോട്ട് വച്ച് നടന്നു
ഹോസ്ദുർഗ് : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള ബി.ആർ.സി. ഹോസ്ദുർഗ് എന്നിവരുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി വാരാചരണത്തിൻ്റെ ജില്ലാതല സമാപനം മേലാങ്കോട് സ്കൂളിൽ കാഞ്ഞങ്ങാട് MLA .ഇ.ചന്ദ്രശേഖരൻ നിർവ്വഹിച്ചു . കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ സുജാത കെ.വി.അധ്യക്ഷനായി. ഹോസ്ദുർഗ്ഗ് എ.ഇ.ഒ.മിനി ജോസഫ് മുഖ്യാതിഥിയായിരുന്നു തുടർന്ന് നിന്ന ശേഷി കുട്ടികൾക്കായി ബിഗ് ക്യാൻവാസ് ഒരുക്കി കുട്ടികൾ അതിൽ ചിത്രങ്ങൾ വരച്ച് കയ്യൊപ്പ് ചാർത്തി കാസർഗോഡ് ഏഴ് ബി.ആർ.സികളിലായി കഴിഞ്ഞ ഡിസംബർ 3 മുതൽ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറിയതിൻ്റെ ജില്ലാതല സമാപനമാണ് മേലാങ്കോട്ട് സ്കൂളിൽ നടന്നത്. തുടർന്ന് ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. പി.ടി.എ.പ്രസിഡണ്ട് ജയൻ ജി. കാസർഗോഡ് ബി.പി.സി കാസിം, ട്രെയിനർ പി. രാജഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹോസ്ദുർഗ് ബി.ആർ.സി റിസോഴ്സ് അധ്യാപകർ. ശ്യാം മോഹൻ കെ. സുമ കെ, സുപർണ്ണ പി, ദിവ്യാ വിനോദ്, സൗമ്യ പി,രഞ്ജിനി കെ, ജിഷ്മ ആർ. സി. ആർ സി.സി മാർ എന്നിവർ നേതൃത്വം നൽകി. സ്കൂൾ പ്രഥമ അധ്യാപകൻ അനിൽകുമാർ കെ വി സ്വാഗതവും ബിപിസി ഡോക്ടർ കെ വി രാജേഷ് നന്ദിയും പറഞ്ഞു.
No comments