ബെംഗളൂരുവിൽ 24 കോടി രൂപയുടെ എംഡിഎംഎയുമായി ലഹരികടത്ത് സംഘത്തിലെ മുഖ്യകണ്ണിയായ നൈജീരിയൻ വനിതയെ പിടികൂടി
ബെംഗളൂരുവിലെ കെആര്‍ പുരത്തിന് സമീപം ടി സി പാളിയില്‍ നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. ബെംഗളൂരുവിലെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിങ് നഗരത്തിലുടനീളം നടത്തിയ പ്രത്യേക പരിശോധനയിലാണ് നൈജീരിയൻ യുവതി പിടിയിലായത്. സോപ്പുപെട്ടികളിലും മത്സ്യലോറികളിലും ഒളിപ്പിച്ചാണ് ഇവർ ലഹരി കടത്തിയിരുന്നതെന്നും മൊബൈല്‍ ടവര്‍ ഉപയോഗിച്ച് പിടിക്കപ്പെടാതിരിക്കാനായി ഇവർ പല മൊബൈല്‍ ഫോണുകളിലായി 70-ഓളം സിംകാര്‍ഡുകൾ ഉപയോഗിച്ച് വന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു.
No comments